Share this Article
കുന്നംകുളം പാറേമ്പാടത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം
An accident involving a car and a minilorry near the Kunnamkulam

കുന്നംകുളം പാറേമ്പാടത്ത്  കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് പരിക്കേറ്റു. 

പാറേമ്പാടം ബസ് സ്റ്റോപ്പിന് സമീപമായിരുന്നു  അപകടം. കുന്നംകുളം ഭാഗത്ത് നിന്നും എടപ്പാൾ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ ആണ് കാര്‍ ഇടിച്ചത്. എടപ്പാൾ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം ഇടിക്കുകയായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപകടത്തില്‍ മിനി ലോറിയുടെ ഡ്രെെവര്‍ക്ക് പരിക്കേറ്റു.ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories