കൊല്ലം ജില്ല കേന്ദ്രീകരിച്ച് വാഹനങ്ങളിൽ നിന്ന് ബാറ്ററികൾ മോഷ്ടിക്കുന്ന സംഘം പോലീസ് പിടിയിലായി. നാലു പ്രതികളെ ഇരവിപുരം പോലീസ് സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.
കൊല്ലം പബ്ലിക് സ്കൂളിലെ അഞ്ചു വാഹനങ്ങളിൽ നിന്നും കൂടാതെ 2 സ്വകാര്യ ബസുകളിൽ നിന്നും ബാറ്ററികൾ മോഷ്ടിച്ച സംഘമാണ് പിടിയിലായത്.പരാതി കിട്ടി 24 മണിക്കൂർ കൊണ്ട് മുഴുവൻ പ്രതികളെയും ഇടകൂടുകയായിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നും മോഷണം നടത്തിയ വിവരം പുറത്തറിയുന്നത്. മയ്യനാട് സ്വദേശി മണികണ്ഠൻ ,ഇരവിപുരം സ്വദേശി അനസ്,അമ്പലംകുന്ന് സ്വദേശി റാഷിദ്,ഉമയനല്ലൂർ സ്വദേശി ശിവപ്രസാദ് എന്നിവരാണ് പിടിയിലായത്.ഇതിൽ റാഷിദ് കൊട്ടിയത്ത് വികലാംഗയായ വയോധികയെ തന്റെ പെട്ടിയാട്ടോയിൽ എടുത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് . '
.ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം .സ്കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ശേഷം ഇരവിപുരം സിഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം ആരംഭിച്ചത്.
പ്രദേശത്തെ 35 ഓളം സിസിടിവി ക്യാമറകൾ പരിശോധിക്കുകയും .സംശയാസ്പദമായി മത്സ്യം വിൽക്കാൻ ഉപയോഗിക്കുന്ന പെട്ടി കടിപ്പിച്ച വാഹനംകടന്നു പോകുന്നതും സുനാമി ഫ്ലാറ്റിലെക്കാണ് പോകുന്നതുമെന്ന് കണ്ടത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിൽബ്ലോക്ക് നമ്പർ 19ന് താഴെ ഈ മീൻ പെട്ടി കണ്ടെത്തുകയും അതിനുള്ളിൽ ബാറ്ററിയിൽ ഒഴിക്കുന്ന ദ്രാവകത്തിന്റെ അംശം കാണുകയും ബാറ്ററിയിൽ ഘടിപ്പിക്കുന്ന വാഷർ കണ്ടെത്തുകയും ചെയ്തു.
തുടർന്ന് സമീപത്തുതന്നെ വാഹനവും കണ്ടെത്തി .ഇത് മണികണ്ഠൻ്റെ ആണെന്ന് തിരിച്ചറിഞ്ഞ പോലീസ് മണികണ്ഠനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.പിന്നീട് കുറ്റം സമ്മതിച്ച മണികണ്ഠൻ മറ്റ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറി. ബാറ്ററികൾ ഇവരിൽ നിന്നും വാങ്ങുന്ന ഉമയൻ'നല്ലൂരിന് സമീപം പടനിലത്ത്ആക്രി വ്യാപാരം നടത്തുന്ന ഷാജഹാനെയുംപിടികൂടുകയും. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മറ്റു പ്രതികളെ തിരുവനന്തപുരം കല്ലറക്ക്സമീപത്തു നിന്നും പോലീസ് സാഹസികമായി പിടികൂടുന്നത്.
ഇരവിപുരം ഇൻസ്പെക്ടർ ഷിബുവിനെ നേതൃത്വത്തിൽ എസ് ഐ മാരായ അജേഷ് ഉമേഷ് ഉമേഷ് സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് സുമേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.