Share this Article
image
ചടയമംഗലത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍
Youth arrested with ganja in Chadayamangalam

 കൊല്ലം ചടയമംഗലത്ത് കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. ചിതറ സ്വദേശി നൈസാം ആണ് വെളിയിൽ ആയത്.

 ചടയമംഗലം മേഖലയിൽ സ്കൂൾ പരിസരത്തും മറ്റും  വ്യാപകമായി കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന ശക്തമാക്കിയത്. പരിശോധനയ്ക്കിടയിലാണ് സ്കൂട്ടറിൽ കഞ്ചാവ് വിൽപ്പന നടത്തിവന്ന നൈസാം പിടിയിലായത്.

സംഘത്തെ വെട്ടിച്ചു കടന്ന പ്രതിയെ  എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും 50 ഗ്രാം കഞ്ചാവും 19000 രൂപയും കണ്ടെടുത്തു. ചിതറ, കുമ്മിൾ,മേഖലകളിൽ സ്കൂൾ സ്കൂൾ പരിസരങ്ങളിലും മറ്റും കറങ്ങി നടന്നാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.

ഇയാളോടൊപ്പം ഉള്ള സംഘത്തിലെ മറ്റുള്ളവരെപ്പറ്റിയും എക്സൈസിനെ വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത്തരക്കാർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കും. ചടയമംഗലം റേഞ്ച് ഇൻസ്പെക്ടർ രാജേഷ് എ. കെ.യുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories