Share this Article
ചേലക്കരയില്‍ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു
A wild  elephant descended on Chelakkara and destroyed the crops

തൃശ്ശൂർ ചേലക്കരയിൽ വീണ്ടും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു..ഇന്ന് പുലർച്ചയോടെയാണ് തോന്നൂർക്കരയിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത്...തോന്നൂര്‍ക്കര മണ്ണാത്തിപ്പാറ സ്വദേശി ഷൈനിൻ്റെ വീടിനോട് ചേർന്ന  പറമ്പിലെ 25 ഓളം  വഴകളാണ് കാട്ടാന  നിശിപ്പിച്ചത്. തുടര്‍ന്ന്  സമീപസ്ഥലത്തെ കമ്പി നശിപ്പിച്ച ശേഷം  പ്ലാവിൽ നിന്നും ചക്കയും കഴിച്ചാണ്  മടങ്ങിയത്.

ഒന്നിൽ കൂടുതൽ ആനകള്‍  ഉണ്ടായിരുന്നെന്നും ദൃസാക്ഷികൾ പറയുന്നു. നേരത്തേയും കാട്ടാനകൾ ഇറങ്ങിയിട്ടുള്ള പ്രദേശമായതിനാല്‍ വലിയ ഭീതിയിലാണെന്ന്  പ്രദേശവാസികൾ പറയുന്നു. ആനയിറങ്ങിയ പശ്ചാതലത്തില്‍ വലപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories