Share this Article
109-ാം വയസ്സിലും വോട്ട് ചെയ്യാൻ റെഡിയായി ജാനകിയമ്മ

Janakiamma is ready to vote at the age of 109

109-ാം വയസ്സിലും തന്‍റെ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ കാത്തിരിക്കുകയാണ് തൃശ്ശൂര്‍ ജില്ലയിലെ  ഏറ്റവും മുതിര്‍ന്ന വോട്ടറായ ജാനകിയമ്മ.. ഓരോരുത്തരും തങ്ങളുടെ സമ്മതിദാന അവകാശം മറക്കാതെ  വിനിയോഗിക്കണമെന്നതിന്  ഒരു ഉത്തമ ഉദാഹരണം കൂടിയാണ്  ഈ  മുത്തശ്ശി..

അഞ്ചു തലമുറകളുടെ മുത്തശ്ശിയാണ് ജാനകിയമ്മ.. പ്രായം 109 വയസ്.. തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും പ്രായമേറിയ വോട്ടറാണ് . 1951ൽ തിരുവിതാംകൂർ - കൊച്ചി നിയമസഭയിലേക്ക് കെ പി പ്രഭാകരൻ ആദ്യമായി മത്സരിച്ചപ്പോഴാണ് ജാനകിയും ആദ്യമായി വോട്ടു രേഖപ്പെടുത്തുന്നത്.

1914 മണലൂരിലെ തൊഴിലാളി കുടുംബത്തിലാണ് ജാനകി ജനിച്ചത്. മൂന്നാം തരം വരെ പഠനം. ചെറുപ്രായം മുതൽ ബന്ധുക്കൾക്കൊപ്പം പാലാഴിയിലെ ചകിരി നിർമ്മാണശാലയിൽ തൊണ്ടുതല്ലാൻ പോയി.  നൂറു തൊണ്ട് തല്ലിയാൽ 10 അണയാണ് കൂലി. കമ്മ്യൂണിസ്റ്റ് അനുകൂലികളായ തൊഴിലാളികളുടെ നേതൃത്വത്തിൽ കൂലി വർദ്ധനവിനെതിരെ നടത്തിയ പ്രക്ഷോഭം ഇന്നും ജാനകി ഓര്‍ത്തെടുക്കും..

സമരത്തിൻറെ പേരിൽ നേതാക്കൾക്കൊപ്പം ജാനകിക്കും ദിവസങ്ങളോളം ജയിലിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്നു. തൊഴിലാളി സമരം നടന്ന കേന്ദ്രത്തിലേക്ക് ഇഎംഎസ് വന്നത് ഇന്നും ജാനകി ഓര്‍ത്തെടുക്കും..

അന്നുമുതൽ ഇന്നുവരെ ജാനകി വോട്ടുരേഖപ്പെടുത്തിയത് ഇടതുപക്ഷത്തിന്.ഇക്കുറിയും ഇടതുപക്ഷത്തിനാണ് വോട്ടെന്നു പറയുമ്പോഴും ചില പരിഭവങ്ങളുമുണ്ട്. ഇതുവരെ എത്ര തെരഞ്ഞെടുപ്പുകൾ കഴിഞ്ഞെന്ന് ജാനകിക്ക് അറിയില്ല. പക്ഷേ, 109 വയസ്സിനിടയിൽ ഒരിക്കൽപോലും വോട്ട് ചെയ്യാതിരുന്നിട്ടില്ലെന്ന് ഉറപ്പിച്ച് പറയും .       


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories