സ്ത്രീകളെ വെല്ലുന്ന സൗന്ദര്യത്തില്‍ ചമയ വിളക്കേന്തി പുരുഷാംഗനമാര്‍. കൊല്ലം ജില്ലയിലെ ചവറ കൊറ്റംകുളങ്ങര ദേവി ക്ഷേത്രത്തിലെ ആചാരപെരുമയിലാണ് പുരുഷാംഗനമാര്‍ ചമയവളേന്തിയത്.
വാലിട്ട് കണ്ണെഴുതി പൊട്ടും തൊട്ട് നേര്‍ച്ചക്കായി കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ എത്തുന്ന പുരുഷാംഗനമാര്‍ ഒരു കൗതുക കാഴ്ച തന്നെയാണ്. പല നേര്‍ച്ചയുടെ ഭാഗമായാണ് ഓരോ പുരുഷന്മാരും സ്ത്രീ വേഷം കെട്ടി ഇവിടെ ചമയവിളക്ക് എടുക്കുവാന്‍ ആയി എത്തുന്നത്
പുരുഷനേത് സ്ത്രീയേത് എന്നറിയാന്‍ കഴിയാത്ത വിധമാണ് മേക്കപ്പ് അണിഞ്ഞ് ഓരോ പുരുഷാംഗനമാരും വിളക്കെടുക്കുവാന്‍ എത്തുന്നത്. ഉത്സവത്തോടനുബന്ധിച്ച് രണ്ടു ദിവസങ്ങളിലായാണ് ഇവിടെ ചമയവിളക്ക് മഹോത്സവം നടക്കുന്നത്. ഇക്കുറി അഭീഷ്ട്ട സിദ്ധിക്കായി കേരളത്തിന് പുറത്തുനിന്നും നിരവധി പുരുഷാംഗനമാര്‍ വിളക്കെടുക്കുവാന്‍ എത്തിയിരുന്നു.
നേര്‍ച്ചയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡേര്‍സും ഇവിടെ വിളക്കെടുക്കുവാന്‍ എത്തുന്നുണ്ട്. പുരുഷന്മാര്‍ സ്ത്രീ വേഷം ധരിച്ച് സൗന്ദര്യവതികളായി വിളക്കെടുക്കാന്‍ എത്തുന്ന വ്യത്യസ്തമായ ഈ ആചാരം പതിനായിരങ്ങളാണ് രണ്ടു ദിവസങ്ങളിലായി ഇവിടെക്ക് എത്തുന്നത്..