കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ഗുരുതര പരിക്ക്. നെയ്യാറ്റിന്‍കര റേഞ്ചില്‍ പെട്ട ഗ്ലാമലയില്‍ വച്ചാണ് ഫോറസ്റ്റ് വാച്ചറായ സുരേഷിന് കാട്ടുപോത്തിനെ ആക്രമണത്തില്‍ പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് ആറുമണിയോടെ കൂടിയായിരുന്നു സംഭവം. നെയ്യാര്‍ ഡാമിലെ ഗ്ലാമലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സുരേഷ് സമീപത്തുള്ള നീര്‍ച്ചാലില്‍ നിന്നും വെള്ളം എടുക്കാന്‍ പോയപ്പോഴാണ് പൊടുന്നനെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.
ആക്രമണത്തിനിടയില്‍ കാലിനും കൈക്കും തലക്കും പരിക്കുപറ്റിയ സുരേഷ് ഇഴഞ്ഞു കയറി. തുടര്‍ന്ന് ബോധരഹിതനായി രണ്ടുമണിക്കൂറിന് ശേഷം ബോധം തിരിച്ചു കിട്ടിയതിനുശേഷം സുഹൃത്തുക്കളെയും ബന്ധുക്കളെയും മൊബൈല്‍ ഫോണിലൂടെ വിവരമറിയിക്കുകയായിരുന്നു.
സുഹൃത്തുക്കളും ബന്ധുക്കളും എത്തിയാണ് സുരേഷിനെ നെയ്യാറ്റിന്‍കരയ്ക്ക് സമീപമുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കാലിനേറ്റ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
സുരേഷിനെ കൂടാതെ മറ്റു രണ്ടുപേര്‍ കൂടി ഡ്യൂട്ടിയിലുണ്ടായിരുന്നു. കാട്ടുതീ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് മൂന്നു ഉദ്യോഗസ്ഥരെ ക്ലാമല ഭാഗത്ത് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിരുന്നത്. മറ്റ് രണ്ടുപേര്‍ വീട്ടിലേക്ക് പോയ സമയത്ത് ആയിരുന്നു സുരേഷ് കുടിവെള്ളം ശേഖരിക്കുന്നതിനായി തൊട്ടടുത്തുള്ള നീര്‍ച്ചാലിലേക്ക് പോയത.് സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.