Share this Article
ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ലഭിച്ച തുക ബന്ധു തട്ടിയെടുത്തെന്ന ആരോപണവുമായി വീട്ടമ്മ രംഗത്ത്
A housewife has accused her relative of stealing the amount she received after her husband's death

സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി തിരുവനന്തപുരം വര്‍ക്കല സ്വദേശിനി രംഗത്ത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ലഭിച്ച തുക തട്ടിയെടുത്തെന്നാണ് ആരോപണം. ബന്ധുവിനെതിരെയാണ് നിസ പരാതി നല്‍കിയിരിക്കുന്നത്

വിദേശത്ത് വെച്ച് ഇവരുടെ ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് കോടതി മുഖാന്തിരം കമ്പനിയിൽ നിന്നും ലഭിച്ച തുക മുഴുവനും നൽകാതെ ഭർത്താവിന്റെ സഹോദരി ഭർത്താവ്  തട്ടിയെടുത്തുവെന്നാണ് വർക്കല താലൂക്ക് പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഇവർ മാധ്യമങ്ങളോട് പറഞ്ഞത്.

തനിക്കും രണ്ട് പെൺമ്മക്കൾക്കും അവകാശപ്പെട്ട തുകയചൊല്ലി നിരവധി പ്രാവശ്യം ബന്ധുവിനോട് ചോദിച്ചെങ്കിലും തന്നെയും മക്കളെ പരിഹസിച്ച് വിടുകയായിരുന്നു എന്നും തുടർന്ന് വർക്കല കോടതിയിൽ കേസ് ഫയൽ ചെയ്യുകയും കോടതിയുടെ നിർദ്ദേശപ്രകാരം വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചതായും ഇവർ പറഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories