ജൈവപച്ചക്കറി കൃഷിയില്‍ നൂറുമേനി കൊയ്ത് കര്‍ഷകന്‍. മാന്നാര്‍ കുട്ടംപേരൂരില്‍ അനിഷ് ആണ് പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളയിച്ചത്.
21 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ അനീഷ് ഒരു പരീക്ഷണാര്‍ത്ഥമാണ് വീടിനോട് ചേര്‍ന്നുള്ള 25 സെന്റ് ഭൂമിയില്‍ പയറ്, പാവല്‍, വെണ്ട, ചീര എന്നിവ കൃഷി ചെയ്തത്. നാലുമാസത്തെ കഠിനാധ്വാനം വിജയിച്ച സന്തോഷത്തിലാണ് ഈ യുവ കര്‍ഷകന്‍.
ദിവസവും രാവിലെ ആറുമണിയോടെ കൃഷിയിടത്തില്‍ എത്തുന്ന അനീഷ് 3 മണിക്കൂര്‍ ഇവിടെ ചിലവഴിക്കും. രണ്ടാഴ്ചക്കുള്ളില്‍ 60കിലോയിലധികം പയറും 50 കിലോയോളം പാവക്കയും വിളവെടുത്തു. വിളവെടുത്ത പച്ചക്കറികള്‍ അനീഷ് തന്നെ വീടുകളില്‍ എത്തിച്ചു വില്പന നടത്തും.
ഒരു തരത്തിലുള്ള രാസവളങ്ങളും ഉപയോഗിക്കാതെ പൂര്‍ണ്ണമായും ജൈവവളം മാത്രമാണ് കൃഷിക്ക് ഉപയോഗിചിരിക്കുന്നത്. ദിവസവും നിരവധി പേരാണ് അനീഷിനെ ഫോണില്‍ വിളിച്ചും കൃഷിയിടത്തിലേക്ക് നേരിട്ടെത്തിയും പച്ചക്കറികള്‍ വാങ്ങുന്നത്.
ഇതിനോടൊപ്പം പടവലം, സാലഡ് വെള്ളരി തുടങ്ങിയവയും കൃഷിചെയ്യുന്നുണ്ട്.വരും വര്‍ഷങ്ങളില്‍ കൃഷിചെയ്യാന്‍ താല്പര്യമുള്ള ചെറുപ്പക്കാരെ കണ്ടെത്തി കര്‍ഷകസംഘം രൂപീകരിച്ച് അനുയോജ്യമായ സ്ഥലങ്ങളില്‍ നെല്ല് ഉള്‍പ്പെടെയുള്ള കൃഷി ചെയ്യാനാണ് അനീഷിന്റെ തീരുമാനം.