കാസര്‍കോഡ്,അമ്പലത്തയിൽ 7 കോടി രൂപയുടെ കള്ള നോട്ട് പിടികൂടിയ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി സൂചന. മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് അനേഷണം വ്യാപിപ്പിച്ചു. കള്ളനോട്ട് ഇടപാടുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കേസിലെ പ്രതികളായ ബേക്കൽ ഹദ്ദാദ് നഗർ സുലൈമാൻ, പെരിയയിലെ അബ്ദുൽ റസാഖ് എന്നിവരുമായി കള്ളനോട്ട് ഇടപാട് നടത്തിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കാസർഗോഡിന് പുറമേ മലപ്പുറം, കോഴിക്കോട് ജില്ലയിലും അന്വേഷണം നടത്തുന്നുണ്ട് . മാർച്ച് 20ന് വൈകുന്നേരമാണ് അബ്ദുൽ ഖാദറിന്റെ ഗുരുപുരത്തെ വാടകവീട്ടിൽ നിന്നു കള്ളനോട്ടുകൾ പിടികൂടിയത്. നിരോധിത 2000 രൂപയുടെ നോട്ടുകൾ
ചാക്കുകളിലാക്കിയാണ് സൂക്ഷിച്ചിരുന്നത്.രഹസ്യവിവരത്തെത്തുടർന്നായിരുന്നു വീട്ടിൽ പരിശോധന നടത്തി കള്ളനോട്ടുകൾപിടികൂടിയത്.
ഇതേ തുടർന്ന് ഒളിവിൽ പോയ അബ്ദുൽ റസാഖിനെയും സുലൈമാനെയും വയനാട്ടിലെ റിസോർട്ടിൽ വെച്ചാണ് പൊലീസ് അറസ്റ്റ്ചെയ്തത്.ഇരുവരെയും അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തുവെങ്കിലും കള്ളനോട്ട് എവിടെ വെച്ചാണ് അച്ചടിച്ചതെന്നുകണ്ടെത്താനായിട്ടില്ല.
എന്നാൽ കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെയും മലപ്പുറത്തെയും അഞ്ചോളം പേർക്ക് അടുത്ത ബന്ധം ഉള്ളതായാണ് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ള സൂചന. പോലീസിന് പുറമെ മറ്റ് ഏജൻസികളും കേസ് അന്വേഷിക്കുന്നുണ്ട്.