Share this Article
Union Budget
തൃശ്ശൂരില്‍ ബൈക്കും മിനി പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
A man died in a collision between a bike and a mini pickup in Thrissur

തൃശ്ശൂര്‍   അണ്ടത്തോട് പെരിയമ്പലത്ത്  ബൈക്കും മിനി പിക്കപ്പും കൂട്ടിയിടിച്ച്  ഒരാൾ മരിച്ചു..ബൈക്ക് യാത്രികനായ മലപ്പുറം നടിയിരിപ്പ് സ്വദേശി നവീൻ രാജ് ആണ് മരിച്ചത്. 

ഇന്ന് രാവിലെ പെരിയമ്പലം വെട്ടേക്കരൻ ക്ഷേത്രത്തിന് മുൻപിൽ ദേശീയ പാത 66 വെച്ചാണ് അപകടം ഉണ്ടായത്. മലപ്പുറത്തു നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന മിനി പിക്ക്അപ്പും അണ്ടത്തോട് ഭാഗത്ത്‌ നിന്ന് പൊന്നാനി ഭാഗത്തേക്കും പോവുക യായിരുന്ന ബെെക്കും കൂട്ടിയിടിക്കുകയായിരുന്നു.

അപകട വിവരമറിഞ്ഞെത്തിയ അയിലൂർ വിന്നേഴ്സ് ആംബുലൻസ് പ്രവർത്തകർ നവീന്‍ രാജിനെ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍  നടപടികൾ സ്വീകരിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories