വന്യ മൃഗങ്ങൾ കൂട്ടത്തോടെ ജനവാസ മേഖലയിൽ, ആശങ്കയിൽ ഇടുക്കിയിലെ മലയോര ജനത . ഇടുക്കി ചിന്നക്കനാൽ സിങ്കു കണ്ടതും ഇടമലകുടിയിലും ദേവികുളത്തും ആന ഇറങ്ങി . സിങ്കുകണ്ടത് വീടിനു നേരെയും ഇടമലകുടിയിൽ പലചരക്കു സോസൈറ്റിയ്ക്ക് നേരെയും ആക്രമണം .
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സിങ്കു കണ്ടത്ത് ചക്കകൊമ്പൻ ഇറങ്ങിയത് .സിങ്കുകണ്ടം സ്വദേശി കൂനംമാക്കൽ മനോജിന്റെ വീടിന്റെ മുൻഭാഗത്തെ ഭിത്തിയിൽ ആന കൊമ്പു കൊണ്ട് കുത്തി. ഭീതിയ്ക് വിള്ളലുകൾ വീണു. മുറിയിലെ സീലിങ്ങും തകർന്നു.വീട്ടുകാർ മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്. ആനയുടെ ചിഹ്നം വിളി കെട്ടാണ് ഇവർ ഉണർന്നത്. ഏതാനും ദിവസം മുൻപും സിങ്കുകണ്ടത്ത് ചക്കകൊമ്പൻ ഇറങ്ങിയിരുന്നു
കഴിഞ്ഞ രാത്രി ഏഴ് മണിയോടെയാണ് കാട്ടാന കൂട്ടം ഇടമലകുടിയിൽ ഇറങ്ങിയത്. വിവിധ കുടികളിലേയ്ക് പലചരക്കു സാധനങ്ങളും ആവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതിനായി സൂക്ഷിയ്ക്കുന്ന സോസൈറ്റിയ്ക്ക് നേരെ കാട്ടാന കൂട്ടം ആക്രമണം നടത്തി. സാധനങ്ങൾ നശിപ്പിച്ചു.
ദേവികുളം മിഡിൽ ഡിവിഷനിൽ കഴിഞ്ഞ രാത്രി 9.30 ഓടെയാണ് പടയപ്പ ഇറങ്ങിയത്.മേഖലയിലെ വാഴകൾ കൃഷിയും അകത്താക്കി.. പുലർച്ചെയും തോട്ടം മേഖലയിൽ പടയപ്പ നിലയുറപ്പിച്ചത് തോട്ടം തൊഴിലാളികൾക് ജോലിയ്ക് പോകുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിച്ചു. പ്രത്യേക ആർ ആർ ടി ടീം പടയപ്പയെ തുരത്തുന്നണ്ടെങ്കിലും വനം വകുപ്പിനെ വട്ടംകറക്കി വീണ്ടും ജനവാസമേഖലയിൽ നിന്ന് പടയപ്പ പിൻമാറുന്നില്ലാ.
തലയാറിൽ കഴിഞ്ഞ ദിവസമാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പ്രദേശവാസിയായ മുനിയാണ്ടിയുടെ പശുവിനെ പുലി ആക്രമിച്ചു കൊലപെടുത്തി. രണ്ട് മാസത്തിനിടെ അഞ്ച് പശുക്കളെ പുലി കൊലപെടുത്തിയതയാണ് നാട്ടുകാർ പറയുന്നത് . തുടർച്ചയായി വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങിയതോടെ ആശങ്കയിലാണ് നാട്ടുകാർ.