Share this Article
Union Budget
മലപ്പുറം നിലമ്പൂര്‍ വളാഞ്ചേരി സംസ്ഥാനപാതയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ക്ക് പരിക്ക്
Malappuram Nilambur Valanchery State Highway Three injured in separate road accidents

മലപ്പുറം നിലമ്പൂര്‍ വളാഞ്ചേരി സംസ്ഥാനപാതയില്‍ വെങ്ങാട് നടന്ന വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ക്ക് പരിക്ക്. പെരിന്തല്‍മണ്ണയില്‍ നിന്നും വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്നുപേര്‍ക്ക് പരിക്കേറ്റത്. ഇവരെ നടക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോകുലം പാലത്തിന് സമീപം നിയന്ത്രണവിട്ട ടാറ്റാസുമോ ഓവു ചാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.        

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories