Share this Article
വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍
Young man arrested for growing ganja plant at home

നാരുവാമൂട് സ്റ്റേഷൻ പരിധിയിലെ വലിയറത്തല  ജംഗ്ഷന് സമീപം വാകഞ്ചാലി എന്ന സ്ഥലത്ത് വാടകയ്ക്കു താമസിക്കുന്ന പ്രദീപ്‌ എന്നയാൾ വീട്ടിൽ നട്ടു വളർത്തുകയായിരുന്ന കഞ്ചാവ് ചെടി പിടികൂടി. ഇന്നലെ രാത്രി  നരുവാമൂട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അഭിലാഷിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയാണ്  കഞ്ചാവ് ചെടി കണ്ടെത്തിയത്.

ഇയാൾ  വീടിനു പുറകിൽ ബാത്‌റൂമിനു അടുത്തായി ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ ആണ് കഞ്ചാവ് ചെടി നട്ടു വളർത്തിയിരുന്നത്. പ്രതിയെ NDPS നിയമ പ്രകാരം അറസ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു.

നരുവാമൂട് പോലീസ് സ്റ്റേഷൻ ISHO അഭിലാഷിന്റെ നേതൃത്വത്തിൽ , SI രാജേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ്,  സിവിൽ പോലീസ് ഓഫീസർമായ ബിനോജ്, പീറ്റർ ദാസ് എന്നിവരടങ്ങിയ പോലീസ് സംഘത്തിന്റെ പരിശോധനയിൽ ആണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.        

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories