പത്തനംതിട്ട അച്ചന്‍കോവിലാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.മുടിയൂര്‍ക്കോണം കൂടത്തിനാല്‍ അര്‍ജുന്‍ പ്രമോദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ചന്‍കോവില്‍ ആറ്റില്‍ പന്തളം വയറപ്പുഴ കടിവിലാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്.
പന്തളം സര്‍വീസ് സഹകരണബാങ്ക് മുന്‍ ജീവനക്കാരനാണ് അര്‍ജുന്‍. ഇയാളെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. ആറ്റില്‍ പശുവിനെ കുളിപ്പിക്കാന്‍ എത്തിയ ആളാണ് മൃതദേഹം കണ്ടത്.