Share this Article
ഗുരുവായൂരിൽ കാൽനടയാത്രക്കാരിയെ ഇടിച്ച് നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം
An accident occurred in Guruvayur when a car that went out of control hit a pedestrian and hit an electric post

ഗുരുവായൂരിൽ കാൽനടയാത്രക്കാരിയെ ഇടിച്ച് നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം.. രണ്ടുപേർക്ക് പരിക്കേറ്റു.. രാവിലെ 9 ന് ഇരിങ്ങപ്പുറം തൈക്കാട് പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം.

കാൽനടയാത്രക്കാരി ഇരിങ്ങപ്പുറം സ്വദേശി 48 വയസുള്ള ദീപ, കാർ യാത്രികയായ കോയമ്പത്തൂർ സ്വദേശിനി 63 വയസുള്ള സരസ്വതി എന്നിവർക്കാണ് പരിക്കേറ്റത്. പെട്രോൾ കഴിഞ്ഞതിനെ തുടർന്ന് ദീപയും ഭർത്താവും സ്കൂട്ടർ തള്ളി റോഡരികിലൂടെ നടന്നു വരികയായിരുന്നു.

ഇതിനിടെ കാർ ദീപയെ ഇടിച്ച  ശേഷം   നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻ ഭാഗം ഭാഗികമായി തകർന്നു.അപകടത്തിൽ സരസ്വതിക്ക് തലക്കും ,ദീപയുടെ കാലിനുമാണ് പരിക്കേറ്റത്. രണ്ടു പേരേയും ഗുരുവായൂർ ആക്ട്സ് ആംബുലർസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories