Share this Article
കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ 75 കാരനെ അഗ്‌നിശമന സേനാംഗങ്ങളെത്തി രക്ഷപ്പെടുത്തി
A 75-year-old man who fell into a well was rescued by the fire brigade.

കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ 75 കാരനെ അഗ്‌നിശമന സേനാംഗങ്ങളെത്തി രക്ഷപ്പെടുത്തി. കൊല്ലം തലവൂര്‍ നടുത്തേരി സ്വദേശി ഐസക്ക്  തോമസാണ് കിണറ്റില്‍ വീണത്.

കഴിഞ്ഞദിവസം വൈകിട്ട് ഏഴുമണിയോടെയാണ് തലവൂര്‍ നടുത്തേരി സ്വദേശി ഐസക്ക് തോമസ് കിണര്‍ വൃത്തിയാക്കുന്നതിനിടെ  കാല്‍വഴുതി കിണറ്റില്‍ വീണത്. ശബ്ദം കേട്ടെത്തിയ സുഹൃത്തുക്കള്‍ അഗ്‌നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. പത്തനാപുരത്ത് നിന്നും എത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ആണ് ഐസക്കിനെ പുറത്തെത്തിച്ചത്.

ഐസക്ക് തോമസ് വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഈസ്റ്റര്‍ ആഘോഷത്തിനിടയില്‍  കിണര്‍ വൃത്തിയാക്കാന്‍ ശ്രമിച്ചതിനിടയാണ്  കിണറ്റിലേക്ക് വീണത്.അഗ്‌നിശമനസേന ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബാബുരാജ്,  എഫ്. ആര്‍. ഒ. രാജീവ്, സുധീഷ് കുമാര്‍, മിഥുന്‍, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories