തൃശ്ശൂർ: അതിരപ്പിള്ളിയിൽ പള്ളിയില്‍ കാട്ടാനയാക്രമണം. അതിരപ്പിള്ളി പ്ലാന്റേഷൻ ഒന്നാം ബ്ലോക്കിലെ സെൻറ് സെബാസ്റ്റ്യൻ പള്ളി ആണ് അക്രമിക്കപ്പെട്ടത്.
പിടിയാന പള്ളിയുടെ മുൻഭാഗത്തെ വാതിൽ തകർത്തതോടെ കാട്ടാനക്കുട്ടി പള്ളിയുടെ അകത്തേക്ക് കടന്നു. ജനലും പിൻഭാഗത്തെ ഗ്രില്ലും കാട്ടാന അക്രമിച്ചു.