വേനല്‍ കടുത്തതോടെ ഇടുക്കിയിലെ ഏലം പരിപാലനം താളം തെറ്റി. ജല ലഭ്യതാ കുറവ് മൂലം ഏലത്തിന് നനവെത്തിക്കാനും കഴിയുന്നില്ല. ഇതോടൊപ്പം ശക്തമായ വേനല്‍ ചൂടില്‍ ഏലച്ചെടികള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങിയതോടെ വന്‍ തുക മുടക്കി ചെറുകിട കര്‍ഷകര്‍ പച്ച നെറ്റുകള്‍ വാങ്ങി വലിച്ച്കെട്ടി തണല് തീര്‍ക്കുകയാണ്.
വേനല്‍ കടുത്തതോടെ കാര്‍ഷികമേഖല ആകെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത് ഇതില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി ഏറ്റുവാങ്ങുന്നത് ഏലം മേഖലയാണ്. ഏലച്ചെടികള്‍ക്ക് മുപ്പത് ശതമാനത്തോളം തണലും തണുപ്പും എപ്പോളും ആവശ്യമാണ്.
എന്നാല്‍ വേനല്‍ ചൂടിന്‍റെ കാഠിന്യമേറി നീരുറവകളടക്കം വറ്റി വരണ്ട് ജല ലഭ്യത ഇല്ലാത്തായതോടെ ഏലച്ചെടികളുടെ പരിപാനവും പ്രിസന്ധിയിലായി. ചെടികള്‍ കരിഞ്ഞുണങ്ങി തുടങ്ങിയതോടെ പച്ച നെറ്റുകള്‍ വിലകൊടുത്ത് വാങ്ങി കര്‍ഷകര്‍ കൃഷിയിടത്തില്‍ വലിച്ചുകെട്ടി തണല് തീര്‍ക്കുകയാണ് ഇതിനാകട്ടെ വന്‍ തുയാണ് മുടക്കേണ്ടിയും വരുന്നത്.
നിലവില്‍ എലക്കായ്ക്ക് വില ഉയര്‍ന്ന് തുടങ്ങിയതോടെ വരും വര്‍ഷത്തിലെങ്കിലും മികച്ച വിളവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കടം വാങ്ങിയും വന്‍തുക മുടക്കി പച്ചനെറ്റ് വലിച്ചുകെട്ടി കര്‍ഷകര്‍ വേനല് ചൂടിനെ പ്രതിരോധിക്കുന്നത്.
നനവ് എത്തിക്കാൻ കഴിയാത്തതിനാല്‍ വളപ്രയോഗവും പരിപാലനവും നിലച്ചു. ഇതോടെ പലവിധ രോഗങ്ങളും ഏലച്ചെടികള്‍ക്ക് വ്യാപകമാകുന്നുണ്ട്. കടുത്ത പ്രതിസന്ധി നേരിടുമ്പോളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏലം കൃഷിയെ നിലനിര്‍ത്തുന്നതിന് വേണ്ട ഒരുവിധ സഹായവും നല്‍കുന്നില്ലെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്.