കാട്ടാന ഭീഷണി ഒഴിയാതെ ഇടുക്കി കോവിൽമല.ദിവസങ്ങളായി കാട്ടാനകൾ ജനവാസ മേഖലയിൽ തമ്പടിക്കുകയാണ്. മീൻ പിടിക്കാൻ കെട്ടിയ വലയഴിക്കാൻ പോയവരെ കാട്ടാന ഓടിച്ചു.
ഇടുക്കി കോവിൽമല മരുതുംമൂട് നിവാസികൾക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് ആഴ്ചകൾ കഴിഞ്ഞു.വനത്തോട് ചേർന്ന് കിടക്കുന്ന ജനവാസ മേഖലയായ മരുതുംമൂട് ഭാഗത്ത് കാട്ടാനകൾ തമ്പടിക്കുന്നതിനാൽ ഗോത്രവിഭാഗക്കാർ രാത്രികാലങ്ങളിൽ ആഴി കൂട്ടിയും പടക്കം പൊട്ടിച്ചും ഉറക്കമിളച്ചിരിക്കുകയാണ് . മീൻ പിടിക്കാൻ കെട്ടിയ വലയഴിക്കാൻ പോയവരെ കാട്ടാന ഓടിച്ചു.കാട്ടിൽ നിന്ന് കാർഷിക മേഖല ലക്ഷ്യമിട്ട് വരുകയായിരുന്നു കാട്ടാനകൂട്ടം.
കാട്ടാനകൾ പകൽ സമയത്ത് പോലും ജനവാസ മേഖലയിലെത്തുന്ന അവസ്ഥയിലാണ്. കാട്ടാന ആക്രമണം തടയാൻ വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആദിവാസി കുടുംബങ്ങൾ കുറ്റപ്പെടുത്തുന്നു.
വനത്തിൽ തീറ്റയും വെള്ളവും ഇല്ലാതായതാണ് കാട്ടാനകൾ ജനവാസ മേഖലയിലിറങ്ങാൻ കാരണം. വന്യമൃഗശല്യം മൂലം കൃഷി ചെയ്യാനോ മീൻ പിടിക്കാനോ കഴിയാതെ ദുരിതത്തിലാണ് കോവിൽ മലയിലെ ആദിവാസി കുടുംബങ്ങൾ.