കായംകുളം: മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു. കായംകുളത്ത് വച്ചാണ് സംഭവം. ഒരു കാറുമായാണ് മന്ത്രിയുടെ വാഹനം കൂട്ടിയിടിച്ചത്. അപകടത്തിൽ പെട്ട രണ്ടാമത്തെ കാര്‍ ഇതുവഴി വന്ന ടിപ്പര്‍ ലോറിയിലും ഇടിക്കുകയായിരുന്നു.
അപകടത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാൽ മൂന്ന് വാഹനങ്ങൾക്കും കേടുപാടുണ്ടായി.
അതേ സമയം കായംകുളത്ത് വെച്ച് കാർ അപകടത്തിൽ പെട്ട വാർത്തയെ തുടർന്ന് ഒട്ടേറെ പേരാണ് വിളിച്ചു തിരക്കുന്നതെന്നും അപകടത്തിൽ വാഹനങ്ങളിലുണ്ടായിരുന്ന ആർക്കും സാരമായ പരിക്കില്ലെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുൾപ്പെടെയുള്ള സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്...
ഞാൻ സഞ്ചരിച്ച കാർ കായംകുളത്ത് വെച്ച് അപകടത്തിൽ പെട്ട വാർത്തയെത്തുടർന്ന് ഒട്ടേറെ പേരാണ് വിളിച്ചു തിരക്കുന്നത്. അപകടത്തിൽ ഞാനുൾപ്പെടെ വാഹനങ്ങളിലുണ്ടായിരുന്ന ആർക്കും സാരമായ പരിക്കില്ല. ഏവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി.