Share this Article
ജനലിലൂടെ മരവടി അകത്തിട്ട് കവര്‍ച്ച; വടിക്കള്ളന്‍ ഒടുവില്‍ പിടിയില്‍
Robbery with a stick through the window; The thief is finally caught

കാസർഗോഡിന് തലവേദനയായ  വടിക്കള്ളൻ ഒടുവിൽ  പിടിയിൽ. തിരുവനന്തപുരം പോത്തൻകോട് മുഹമ്മദ്  അബ്‌ദുൾ ഹാദിയെ പോലീസ് അറസ്റ്റ് ചെയ്തു. ജനലിലൂടെ മരവടി അകത്തിട്ട് കവർച്ച നടത്തുന്നതാണ് ഇയാളുടെ രീതി.

പകൽസമയം എക്സിക്യൂട്ടീവ് ആയി എത്തി പുരുഷന്മാർ ഇല്ലാത്ത വീട് കണ്ടെത്തി രാത്രി ജനൽ വഴി മരക്കമ്പ് കടത്തി  കവർച്ച നടത്തുന്നതാണ് മുഹമ്മദ് അബ്ദുൽ ഹാദിയയുടെ രീതി. കഴിഞ്ഞ ജനുവരിയിൽ കാസർഗോഡ് സ്വദേശിയുടെ മാലയും പണവും മോഷ്ടിച്ച കേസിലാണ് ഇയാൾ ബേക്കൽ പോലീസിന്റെ  പിടിയിലായത്.

കള്ളന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ആലപ്പുഴ പോലീസ് സ്റ്റേഷനിൽ നിന്ന് ഇയാൾ തിരുവനന്തപുരം സ്വദേശിയാണെന്ന് വിവരം ലഭിച്ചത്. ഇയാൾക്കെതിരെ നിരവധി കവർച്ച കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സേലത്ത് മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതിയെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മോഷ്ടിച്ച സ്വർണം വിറ്റ് കടയിൽ നിന്നും   കണ്ടെടുത്തു.  കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ സാധനങ്ങൾ വിൽക്കുന്ന എക്സിക്യൂട്ടീവ് ചമഞ്ഞാണ് ഇയാൾ വീടുകളിൽ എത്തുന്നത്. വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ച് വിവരങ്ങൾ ശേഖരിക്കുകയും പുരുഷന്മാർ ഇല്ലാത്ത വീടുകൾ നോക്കി രാത്രി കവർച്ച നടത്തി മുങ്ങുന്നതാണ് വടിക്കള്ളന്റെ രീതി. അബ്ദുൽ ഹാദിയ ചോദ്യംചെയ്ത് കോടതിയിൽ ഹാജരാക്കി.        


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories