തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. നടുവില്‍ക്കര സ്വദേശി മനീഷയാണ് മരിച്ചത്. മനീഷ കോയമ്പത്തൂരിലാണ് ജോലി ചെയ്യുന്നത്. ഇന്നലെ രാത്രിയില്‍ ജോലി സ്ഥലത്ത് നിന്നും സഹപ്രവര്‍ത്തകക്കൊപ്പം സ്കൂട്ടറില്‍ താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മനീഷ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാളെ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തക ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.