Share this Article
തൃശ്ശൂര്‍ വെങ്കിടങ്ങില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് വെടിയേറ്റു
A non-state worker was shot in Thrissur

തൃശ്ശൂര്‍ വെങ്കിടങ്ങിൽ  വാക്കുതർക്കത്തെ തുടർന്ന് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തു.. അസം സ്വദേശി 28 വയസ്സുള്ള അമീനുൽ ഇസ്‌ലാമിനാണ് വെടിയേറ്റത്. തൊയക്കാവ് സ്വദേശി രാജേഷാണ്   വെടിവെച്ചത്. സംഭവത്തിന് ശേഷം രാജേഷ്  ഒളിവില്‍ പോയി.

അതിഥി തൊഴിലാളി അമിനുള്‍ ഇസ് ലാമിന്‍റെ  വയറില്‍ നിന്നും   വെടിയുണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. തൊയക്കാവ് കോടമുക്കിൽ മിനിഞ്ഞാന്ന് വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. രാജേഷിന്റെ വീടിനു സമീപം ജോലിക്കായി എത്തിയതായിരുന്നു അമിനുള്‍ ഉള്‍പ്പടെ രണ്ട് തൊഴിലാളികൾ. ഇതിനിടെ ഇവർ തമ്മിൽ തർക്കം നടന്നു.

ഈ ബഹളംകേട്ട് സ്ഥലത്തെത്തിയ രാജേഷ് ഇത്‌ ചോദ്യം ചെയ്തു. തുടർന്നുണ്ടായ വാക്കേറ്റം വെടിവെയ്പിലെത്തുകയായിരുന്നുവെന്ന്‌  പോലീസ് പറഞ്ഞു. ഒളിവില്‍ പോയ രാജേഷിനായി പാവറട്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories