Share this Article
ഓടുന്ന കാറിനു മുകളിലേക്ക് കാട്ടുപോത്ത് വീണു; ബോണറ്റ് തകര്‍ന്നു
വെബ് ടീം
posted on 03-04-2024
1 min read
bison fell top of moving car bonnet broken

കോഴിക്കോട്; ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണു. വീഴ്ചയുടെ ആഘാതത്തിൽ വാഹനത്തിന്റെ ബോണറ്റ് തകർന്നു. കോഴിക്കോട് പെരുവണ്ണാമൂഴി - ചെമ്പനോട റോഡിൽ പന്നിക്കോട്ടൂർവയൽ മേഖലയിൽ ബുധനാഴ്ച രാവിലെ ഏഴേകാലോടെയാണ് സംഭവം. വാഹനത്തിന് കേടുപാടു സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.

പേരാമ്പ്ര സ്വദേശിയായ അമ്മയും മകളുമാണ് വാഹനത്തിലുണ്ടായിരുന്നത്. കാട്ടുപോത്ത് വീണതോടെ കാറിന്റെ ബോണറ്റും ലൈറ്റും തകർന്നു.

പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസിൽനിന്നും ഒരു കിലോമീറ്റർ പരിധിക്കുള്ളിലാണ് സംഭവം. സ്ഥിരമായി കാട്ടുപോത്ത് ഇറങ്ങുന്ന മേഖലയാണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories