കാസര്‍ഗോഡ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള ടോക്കണിന്റെ പേരില്‍ തര്‍ക്കം. വരാണാധികാരിയ്ക്കും പൊലീസിനും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. ക്യൂവില്‍ ആദ്യം ഉണ്ടായിരുന്ന തനിക്ക് ആദ്യ ടോക്കണ്‍ നല്‍കിയില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ ആരോപണം.