പത്തനംതിട്ട ജി ആന്റ് ജി നിക്ഷേപ തട്ടിപ്പില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈ മാറി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.പത്തനംതിട്ട ജില്ല ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല.ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 120 കേസുകളും ക്രൈം ബ്രാഞ്ചിന് വിട്ടു. ജി ആന്‍ഡ് ജി ഉടമകളായ ഗോപാലകൃഷ്ണനും മകന്‍ ഗോവിന്ദും റിമാന്‍ഡിലാണ്. അതേ സമയം ഭാര്യ സിന്ധു,മരുമകള്‍ ലക്ഷ്മി എന്നിവര്‍ ഒളിവില്‍ ഒളിവില്‍ തുടരുകയാണ്.