ലോക ഓട്ടിസം അവബോധ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം ടൗൺഹാളിൽ വച്ച് റെയിൻബോ റാപ്സോഡി എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജീവനീയം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊച്ചി മുനിസിപ്പൽ കോർപ്പറേഷനും ഐ.സി.ഡി.എസും സാമൂഹ്യനീതി വകുപ്പും എറണാകുളം ഓട്ടിസം ക്ലബ്ബും ചേർന്നാണ് ശില്പശാല സംഘടിപ്പിച്ചത്.
എറണാകുളം ടൗൺ ഹാൾ സർഗ്ഗ പ്രതിഭകളുടെ സംഗമ വേദിയായി. പാട്ട് പാടിയും നൃത്തം ചെയ്തും വാദ്യോപകരണങ്ങൾക്കൊണ്ട് വിസ്മയം തീർത്തും അവർ അത്ഭുതം സൃഷ്ടിച്ചു.ഓട്ടിസം എങ്ങനെ ചെറുപ്പത്തിലെ കണ്ടു പിടിക്കാം, ഓട്ടിസത്തിന്റെ ചികിത്സ സാധ്യതകൾ, ഓട്ടിസം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി എന്തൊക്കെ ചെയ്യാൻ കഴിയും, മാതാപിതാക്കൾക്കുള്ള സംശയങ്ങൾ തുടങ്ങി ഓട്ടിസം മേഖലയിലെ സമഗ്രമായ ഒരു ചർച്ച വേദിയായി റെയിൻബോ റാപ്സോഡി. കുട്ടികൾക്കൊപ്പം ആടിപ്പാടാൻ സംഗീത സംവിധായകൻ ദീപക് ദേവും എത്തി. ഈ കാഴ്ചകൾ തന്നെയാണ് ഓട്ടിസം ബോധവത്കരണ ദിനത്തിന്റെ സന്ദേശം.