Share this Article
image
ചടയമംഗലത്ത് സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
Two persons were arrested in the case of beating up a young man by his friends in chadayamangalam

കൊല്ലം ചടയമംഗലത്ത് സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പട്ടാളം സതീഷ് എന്ന് വിളിക്കുന്ന സതീശന്‍, അമ്പലമുക്ക് സ്വദേശി സതീശന്‍ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കുണ്ടൂരില്‍ വച്ച് ഓട്ടോറിക്ഷകള്‍ തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതികളുടെ ഓട്ടോറിക്ഷയില്‍ മര്‍ദനമേറ്റ ശ്രീകുട്ടന്റെ ഓട്ടോറിക്ഷ തട്ടുകയായിരുന്നു. തുടര്‍ന്ന് വാഹനം ഓടിച്ചിരുന്ന ശ്രീക്കുട്ടനെ പ്രതികള്‍ കെട്ടിയിട്ട് മര്‍ദിച്ചു.

തടയാന്‍ ശ്രമിച്ച ശ്രീക്കുട്ടന്റെ അനുജനെ പ്രതികള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഒന്നാം പ്രതി ഇളമാട് സ്വദേശി സതീശന്‍, രണ്ടാംപ്രതി പട്ടാളം സതീഷ് എന്ന് വിളിക്കുന്ന സതീശന്‍ എന്നിവരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.പട്ടാളം സതീശന്‍ വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories