പത്തനംതിട്ട റാന്നി പാലച്ചുവട് എസ്എന്‍ടി യുപി സ്‌കൂളിലെ കിണര്‍തേവുന്ന ആയയെ പരിചയപ്പെടാം. സ്‌കൂള്‍ അടച്ച് കഴിഞ്ഞ് പ്രധാന അധ്യാപിക രാജി ടീച്ചര്‍ സ്‌കൂളിലെ ആയയോട് പറഞ്ഞു, സ്‌കൂള്‍ അടച്ചു ഇനി നമ്മുടെ കുഞ്ഞുങ്ങള്‍ തിരികെ വരുമ്പോഴേക്കും കിണറും പരിസരവും എല്ലാം കാടുപിടിക്കും, അതിനുമുമ്പ് ഒരു ജോലിക്കാരന്റെ സഹായത്തോടെ ഇവയെല്ലാം വൃത്തിയാക്കണം.
മൂന്നുവര്‍ഷമായി ഇവിടെ ജോലി നോക്കുന്ന ആയ സിന്ധുവിന്റെ മറുപടി കേട്ട് രാജ്യ ടീച്ചര്‍ ഒന്ന് അമ്പരന്നു. ആരെയും ഏല്‍പ്പിക്കേണ്ട, ഇക്കുറി നമ്മുടെ കിണര്‍ ഞാനിറയ്ക്കാം.ടീച്ചര്‍ പരമാവധി നിരുത്സാഹപ്പെടുത്തിയെങ്കിലും സിന്ധു തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു.മണിക്കൂറുകള്‍ക്കകം കിണറില്‍ വളര്‍ന്നു നിന്ന കാടും വെള്ളത്തിലെ ചെളിയുമെല്ലാം കോരി വൃത്തിയാക്കി. കൂടാതെ ടാങ്കും സ്‌കൂളിന്റെ പരിസരവും എല്ലാം മൂവര്‍ സംഘം വൃത്തിയാക്കാന്‍ ആരംഭിച്ചു.
മുമ്പൊരിക്കല്‍ തന്റെ വീട്ടിലെ കിണര്‍ തേവാന്‍ കാശില്ലാതെ വന്നപ്പോള്‍ സ്വന്തമായി കിണറ്റില്‍ ഇറങ്ങി വൃത്തിയാക്കിയ അനുഭവമാണ് സിന്ധുവിന് ധൈര്യം നല്‍കിയത്.
ഒരു ജോലി എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ ലഭിക്കുന്ന ജോലി എന്തായാലും അത് ആത്മാര്‍ത്ഥതയോടെ സന്തോഷത്തോടെ ചെയ്യുന്നവര്‍ വിരളമാണ് സിന്ധുവിനെ പോലെയുള്ള ആയമാര്‍ ഏതൊരു സ്‌കൂളിനും മുതല്‍ക്കൂട്ടാണ്.