Share this Article
പ്രസംഗം തുടങ്ങിയ ഉടൻ മൈക്ക് വീണു, ചെറുചിരിയോടെ നേരിട്ട് മുഖ്യമന്ത്രി
വെബ് ടീം
posted on 05-04-2024
1 min read
Microphone malfunction during CM Pinarayi Vijayan's speech

കോട്ടയം: തലയോലപ്പറമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത എല്‍ഡിഎഫിന്‍റെ പ്രചാരണ പരിപാടിക്കിടെ മൈക്ക് മറിഞ്ഞുവീണു. കോട്ടയം ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്‍റെ പ്രചാരണ പരിപാടിക്കിടെ മുഖ്യമന്ത്രി പ്രസംഗിക്കാന്‍ തുടങ്ങിയപ്പോഴാണ് മൈക്ക് മറിഞ്ഞുവീണത്. 

മുഖ്യമന്ത്രി മൈക്ക് അഡ്ജസ്റ്റ് ചെയ്യാനായി അതിൽ പിടിച്ചപ്പോൾ മൈക്ക് താഴെ വീഴുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രി ചെറുപുഞ്ചിരിയോടെ ഇരിപ്പിടത്തിലേക്കു മടങ്ങി.അല്പസമയത്തിനകം പ്രസംഗം തുടർന്നു

മുഖ്യമന്ത്രി പിണറായി വിജയൻ മൈക്ക് അഡ്‌ജസ്റ്റ് ചെയ്തപ്പോൾ അതു ഘടിപ്പിച്ചിരുന്ന ഇരുമ്പ് ദണ്ഡ് ഒടിഞ്ഞു പോയതാണ് മൈക്ക് വീഴാനുള്ള കാരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories