തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ സൂക്ഷ്മപരിശോധനയില്‍ ഒമ്പതു നാമനിര്‍ദേശ പത്രികകള്‍ തള്ളി. സിഎസ്‌ഐ സഭ മുന്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന്റെ ഭാര്യ ഷേര്‍ളി ജോണിന്റെ പത്രികയും തള്ളിയവയില്‍ ഉള്‍പ്പെടുന്നു.
മതിയായ രേഖകള്‍ ഇല്ലെന്ന് കാണിച്ചാണ് ഷേര്‍ളിയുടെ പത്രിക തള്ളിയത്. തിരുവനന്തപുരത്ത് 22 സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയിരുന്നത്. ഒമ്പതു പത്രികകള്‍ തള്ളിയതോടെ മത്സരരംഗത്ത് 13 പേരായി ചുരുങ്ങി.
സഭാ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ഷേര്‍ളി ജോണിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും, അതിനുപിന്നില്‍ ബിജെപിയാണെന്നും ഇന്നലെ എല്‍ഡിഎഫും യുഡിഎഫും ആരോപിച്ചിരുന്നു. സിഎസ്‌ഐ സഭാ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്നായിരുന്നു ആരോപണം.