Share this Article
Union Budget
നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

A young man died in an accident when his bike went out of control and hit an electric post

പത്തനംതിട്ട കുമരംചിറ ക്ഷേത്രത്തിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവവ് മരിച്ചു.പള്ളിശ്ശേരിക്കല്‍ വാഴപ്പള്ളിമുക്ക് ചരുവില്‍ ലക്ഷം വീട്ടില്‍ സച്ചിന്‍ ആണ് മരിച്ചത്. കുമരംചിറ ക്ഷേത്രത്തിന്റെ ഭാഗത്തു നിന്നും ഒരേ ദിശയില്‍ വന്ന ബൈക്കുകളില്‍ ഒരെണ്ണം നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു.

ഇതിനുപിന്നാലെ വന്ന ബൈക്കും ഈ സമയം അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പോസ്റ്റ് പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ശാസ്താംകോട്ടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories