Share this Article
വിവാദ സിനിമ 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ചതില്‍ വിശദീകരണവുമായി ഇടുക്കി രൂപത
Diocese of Idukki with explanation on screening of controversial movie 'The Kerala Story'

വിവാദ സിനിമ 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ചതില്‍ വിശദീകരണവുമായി ഇടുക്കി രൂപത. കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടാതിരക്കാന്‍ ബോധവത്കരണം എന്ന നിലക്കാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്ന് ഫാ. ജിന്‍സ് കാരക്കാട്ട് പറഞ്ഞു.

സംസ്ഥാനത്ത് ഇപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം വിവാദമായത് കൊണ്ട് തെരഞ്ഞെടുത്തത് അല്ലെന്നും ഫാ. ജിന്‍സ് കാരക്കാട്ട് പ്രതികരിച്ചു. വിശ്വോത്സവത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ നാലിനാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories