Share this Article
ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് പിടിയില്‍
വെബ് ടീം
posted on 08-04-2024
1 min read
mans-murder-attempt-against-three-including-wife-and-daughter

കല്‍പ്പറ്റ: വയനാട് ഇരുളം മാതമംഗലത്ത് ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്താന്‍ ശ്രമം. മാതമംഗലം കുന്നുംപുരത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി എന്നിവരെയാണ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലാന്‍ ശ്രമം നടന്നത്.രാവിലെ ആറരയോടെയായിരുന്നു സംഭവം. അക്രമത്തില്‍ കുപ്പാടി സ്വദേശി ജിനുവിനെതിരെ പൊലീസ് കേസെടുത്തു. സുമതി ജിനുവിന്റെ ഭാര്യയാണ്. ഏറെനാളായി ഇവര്‍ അകന്നു കഴിയുകയായിരുന്നു. വീട്ടിലേക്ക് വരാന്‍ ക്ഷണിച്ചെങ്കിലും വരാതിരുന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തിന് ശേഷം സ്ഥലത്തു നിന്നും രക്ഷപ്പെട്ട ജിനുവിനെ, പിന്നീട് വനത്തിനോട് ചേര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ജിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories