Share this Article
ഇടുക്കി അടിമാലി ടൗണിലും പരിസര പ്രദേശങ്ങളിലും പോലീസിന്റെ പട്രോളിംഗ് ശക്തമാക്കണമെന്നാവശ്യം
There is a need to strengthen police patrolling in Idukki Adimali town and surrounding areas

രാത്രികാലത്ത് ഇടുക്കി അടിമാലി ടൗണിലും പരിസര പ്രദേശങ്ങളിലും പോലീസിന്റെ പട്രോളിംഗ് ശക്തമാക്കണമെന്നാവശ്യം.അടിമാലിയുടെ സമീപ മേഖലകളില്‍ മോഷണവും മോഷണശ്രമങ്ങളും ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത്.

അടിമാലി ടൗണിന് സമീപം കാംകോ ജംഗ്ഷന്‍ ഭാഗത്തായിരുന്നു ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാത്രികാലത്ത് മോഷണ ശ്രമം നടന്നത്.പ്രദേശവാസികള്‍ ഉണര്‍ന്നതോടെ വീടുകളില്‍ കയറിയ അജ്ഞാതന്‍ ഓടി രക്ഷപ്പെട്ടു.മാസങ്ങള്‍ക്ക് മുമ്പ് മച്ചിപ്ലാവ് മേഖലയില്‍ മലഞ്ചരക്ക് കടയില്‍ മോഷണം ഉണ്ടാവുകയും പിന്നീട് ഒരാള്‍ പിടിയിലാവുകയും ചെയ്തിരുന്നു.

കൂമ്പന്‍പാറയിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് കാറ് മോഷണം പോയതും ഓടക്കാസിറ്റി ഭാഗത്ത് വീട്ടില്‍ മോഷണം നടന്നതും സമീപകാലത്തായിരുന്നു.അടിമാലിയുടെ സമീപ മേഖലകളില്‍ മോഷണവും മോഷണശ്രമങ്ങളും ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത്.

ടൗണിന് പുറമെ ടൗണിന് സമീപമേഖലകളിലെ ഇടവഴികളിലും മറ്റും രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാണാവശ്യം.അടിമാലി ടൗണിലും പത്താംമൈല്‍ ടൗണിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.രാത്രികാലത്ത് മോഷണ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതില്‍ വ്യാപാരികളും ആളുകളും ആശങ്ക പങ്ക് വയ്ക്കുന്നുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories