ആനയും, മേളവും, കുടമാറ്റവും വെടിക്കെട്ടുമെല്ലാമാണ് തൃശൂർ പൂരത്തിൻ്റെ മുഖ്യ ആകർഷണം. ഇവയിൽ ഇരു ദേവസ്വങ്ങളും അല്പം വാശിയോടെ വൈവിധ്യങ്ങൾ കൊണ്ടുവരാറുണ്ട് എന്നാൽ ഇക്കുറി വാശിക്ക് പകരം സൗഹാർദ്ദപരം ആയിരിക്കും തൃശ്ശൂർ പൂരം വെടിക്കെട്ട്വി
ണ്ണിലും മനസ്സിലും ഒരുപോലെ കരിമരുന്നിനാൽ തീർക്കുന്ന വർണ്ണ ശബ്ദ വിസ്മയം. ഇരു ദേവസ്വങ്ങളുടെയും മാസങ്ങൾ നീണ്ട കഠിനാധ്വാനം, മഴവിൽ മഴ പോലെ വെടിക്കെട്ട് പെയ്തു തോരുമ്പോൾ കാണികൾ വിധിയെഴുതും. എന്നാൽ ഇക്കുറി തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് തീർത്തും സൗഹാർ ദാമാവുകയാണ്.
വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് ചുക്കാൻ പിടിക്കുന്നത് ഒരാൾ തന്നെയാണ്. ഒരുപക്ഷേ തൃശ്ശൂർ പൂരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് രണ്ടുവിഭാഗങ്ങളുടെ വെടിക്കെട്ടുചുമതല ഒരാളിലേക്ക് എത്തുന്നത്. മുണ്ടത്തിക്കോട് സ്വദേശി പി.എം. സതീശാണ് തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വെടിക്കെട്ടുചുമതല നിർവഹിക്കുക.
കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങളുടെയും വെടിക്കെട്ട് ലൈസൻസി ചുമതല അദ്ദേഹം ഏറ്റെടുത്തു.വെടിക്കെട്ടിന്റെ മത്സരസ്വഭാവത്തോടെയുള്ള വൈവിധ്യത്തിന് കുറവ് വരാത്ത രീതിയിലായിരിക്കും സംഘാടനം.
കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടുചുമതല സതീശിനായിരുന്നു. നിറത്തിലും ശബ്ദത്തിലും വൈവിധ്യം കൊണ്ടുവരാനുള്ള പരീക്ഷണങ്ങളാണ് ഇരു ദേവസ്വങ്ങളും കാഴ്‌ചവയ്ക്കാറുള്ളത്. അത് ഇക്കുറിയും ഉണ്ടാകും. 19നാണ് തൃശൂർ പൂരം. 17ന് വൈകിട്ട് സാമ്പിൾ വെടിക്കെട്ടും, 20-ന് പുലർച്ചെ പ്രധാന വെടിക്കെട്ടും നടക്കും.