മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇടുക്കി പൂപ്പാറയിലെ വ്യാപാരികൾ.വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സഹായം ആവിശ്യപെട്ടുകൊണ്ടാണ് മുഖ്യമന്ത്രിയെ സമീപിച്ചത് .തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഇടുക്കിയിൽ എത്തിയപ്പഴാണ് വ്യാപാരികൾ സമീപിച്ചത്. ആനുഭവാപൂർവ്വമായ നടപടി സ്വികരിക്കാമെന്ന് മന്ത്രി പറഞ്ഞതായി വ്യാപാരികൾ പറഞ്ഞു
പൂപ്പാറയിൽ കുടിയിറക്കപ്പെട്ട വ്യാപാരികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യാൻ രാജാക്കാട് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറ് സണ്ണി പൈമ്പിള്ളിയുടെ നേതൃത്വത്തിലാണ് പൂപ്പാറയിലെ കുടിയിറക്കപ്പെട്ട വ്യാപാരികൾ കൂടിക്കാഴ്ച നടത്തിയത്.
പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായി കൂടിക്കാഴ്ചയിൽ പങ്കെടുത്ത ശേഷം വ്യാപാരികൾ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 7 നാണ് 46 കടകളും 39 വീടുകളും ഒഴിപ്പിച്ച് റവന്യൂ വകുപ്പ് നോട്ടീസ് പതിച്ചത്. പുറമ്പോക്ക് ഭൂമിയിലാണ് ഈ കെട്ടിടങ്ങൾ എന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതി ഉത്തരവുപ്രകാരമാണ് ഒഴിപ്പിക്കൽ നടത്തിയത്.
തുടർന്ന് ഇതിനെതിരെ വ്യാപാരികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഒഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസ പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാപാരികളുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനുഭാവപൂർവ്വമായ ഇടപെടൽ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി വ്യാപാരികൾ പറയുന്നു.