Share this Article
പ്ലാസ്റ്റിക് കസേര നിർമാണ കമ്പിനിയിൽ വൻ തീപിടുത്തം

A massive fire broke out in a plastic chair manufacturing plant

പെരുമ്പാവൂർ പ്ലാസ്റ്റിക് കസേര നിർമാണ കമ്പിനിയിൽ വൻ തീപിടുത്തം. ചേലാമറ്റം ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് - ചെയർമാൻ പ്ലാസ്റ്റിക് കസേര നിർമ്മാണ കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. ഏകദേശം 3000 Sq. ft വിസ്തീർണ്ണമുള്ള കസേരകൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് അഗ്നിബാധ ഉണ്ടായത്. വെളുപ്പിന് നാലുമണിക്കായിരുന്നു സംഭവം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ കസേരകൾ പൂർണമായും കത്തി നശിച്ചു. ഇവിടെ ഉണ്ടായിരുന്ന മൂന്ന് വാഹനങ്ങളും അഗ്നിക്കിരയായി.  പെരുമ്പാവൂർ, അങ്കമാലി, കോതമംഗലം, പട്ടിമറ്റം, ആലുവ , മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്ന് 8 ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.  തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories