Share this Article
കുന്നംകുളം തെക്കേപ്പുറത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം
An out-of-control bike overturned in the south of Kunnamkulam

കുന്നംകുളം തെക്കേപ്പുറത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ബൈക്ക് യാത്രികനായ 22 വയസ്സുകാരന് പരിക്കേറ്റു. 

വടക്കേക്കാട് വൈലത്തൂർ സ്വദേശി   ആൻവിനാണ് പരിക്കേറ്റത്. വടക്കേക്കാട് ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് തെക്കേപ്പുറം മാക്കാലിക്കാവ് അമ്പലത്തിനു സമീപത്തെ വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories