കാസറഗോഡ് മുളിയാറിൽ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവം. ഭർത്താവിനും കുടുംബത്തിനുമെത്തിരെ അനേഷണം. ഭർതൃ വീട്ടുകാർ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് പിതാവ് പോലീസിന് മൊഴി നൽകിയിരുന്നു...
ഭര്‍തൃവീട്ടിലെ പീഡനമാണ് ബിന്ദുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പിതാവ് രാമചന്ദ്രൻ്റെ മൊഴി.ഇതിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് ശരത്തിനും, വീട്ടുകാര്‍ക്കും എതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്.
നിലവില്‍ അസ്വാഭാവിക മരണത്തിനാണ് ആദൂർ പോലീസ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിനു ശേഷം ആവശ്യമെങ്കില്‍ കൂടുതൽ വകുപ്പുകള്‍ കൂട്ടി ചേര്‍ക്കാനാണ് പോലീസിൻറെ തീരുമാനം. വെള്ളിയാഴ്ചയാണ് മുളിയാര്‍ ,അര്‍ളടുക്ക , കോപ്പാളം കൊച്ചിയില്‍ നാടിനെ നടുക്കിയ സംഭവം നടന്നത്.
കോപ്പാളം കൊച്ചി പട്ടിക ജാതി കോളനിയിലെ ബിന്ദു, തന്റെ നാല് മാസം പ്രായമായ മകള്‍ ശ്രീനന്ദനയെ കൊലപ്പെടുത്തി വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. ബിന്ദുവിന്റെ കൈ ഞരമ്പും മുറിച്ച നിലയിലായിരുന്നു.കുട്ടിയെ വീട്ടിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവ സമയത്ത് ബിന്ദുവിന്റെ മൂത്തകുട്ടി ശ്രീഹരിയും വീട്ടിലുണ്ടായിരുന്നു. ഇടുക്കി തൊടുപുഴ സ്വദേശി ശരത്തിന്റെ ഭാര്യയാണ് ബിന്ദു.ഇയാള്‍ ഇസ്രയലിലാണ്.ആറുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. മരണത്തിന് രണ്ട് ദിവസം മുന്‍പായിരുന്നു ബിന്ദു സ്വന്തം വീട്ടിലെത്തിയത്.