വനാതിര്‍ത്തിക്ക് സമീപം ആനക്കുട്ടി ഒറ്റപ്പെട്ടു.കോയമ്പത്തൂര്‍ ജില്ലയിലെ പെരിയനായകന്‍പാളയം വനാതിര്‍ത്തിക്ക് കീഴിലുള്ള കോവനൂര്‍ മലയുടെ താഴ്വരയില്‍ സ്വകാര്യ ഗ്യാസ് ഗോഡൗണിന് സമീപമാണ് ആനക്കുട്ടിയെ കണ്ടെത്തിയത്.വനപാലകര്‍ എത്തി ആനക്കുട്ടിക്ക് പരിചരണം നല്‍കിയ ശേഷം അമ്മയാനയുടെ അടുക്കല്‍ എത്തിച്ചു.
കോയമ്പത്തൂര്‍ ജില്ലയിലെ പെരിയനായകന്‍പാളയം വനാതിര്‍ത്തിക്ക് കീഴിലുള്ള കോവനൂര്‍ മലയുടെ താഴ്വരയില്‍ സ്വകാര്യ ഗ്യാസ് ഗോഡൗണിന് സമീപമാണ് ആനക്കുട്ടിയെ കണ്ടെത്തിയത്.വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍ സുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി.
ആനക്കുട്ടിക്ക് പോഷകവും വെള്ളവും ഗ്ലൂക്കോസും നല്‍കി. തുടര്‍ന്ന് അമ്മയാനയുടെ അടുക്കല്‍ എത്തിച്ചു. ആനക്കൂട്ടത്തോടൊപ്പമെത്തിയ ആനക്കുട്ടിയെ വനംവകുപ്പ് നിരീക്ഷിച്ചുവരികയാണെന്ന് കോയമ്പത്തൂര്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ആനമലൈ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടറുമായ രാമസുബ്രഹ്മണ്യന്‍ പറഞ്ഞു.
ഏകദേശം 12 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയാനയെ അമ്മയാനയുമായി കൂട്ടിയിണക്കിയത്.