Share this Article
വൈറൽ ചായകളിലൂടെ പ്രശസ്തമായ 'സജീഷേട്ടന്റെ ചായക്കട' യെ പ്രതിസന്ധിയിലാക്കി പഞ്ചായത്ത്
The Panchayat has put the famous 'Sajishetan's tea shop' in crisis through viral teas

വ്യത്യസ്തയിനം  ചായകളും ചായക്കടയിലെ വായനശാലയും എല്ലാം കൊണ്ടും  വൈറലായിരുന്നു തൃശ്ശൂർ കണ്ടാണശ്ശേരിയിലെ 'സജീഷേട്ടന്റെ ചായക്കട'. എന്നാൽ ഇപ്പോൾ  കടയുടെ ലൈസൻസ്  പഞ്ചായത്ത് പുതുക്കി നൽകാതായതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് സജീഷും കുടുംബവും.

സിപിഐഎം ഭരിക്കുന്ന കണ്ടാണശ്ശേരി പഞ്ചായത്താണ് സ്ഥലംപോലും സന്ദർശിക്കാതെ അനധികൃത നിർമ്മാണമെന്ന പേരിൽ ലൈസൻസ് പുതുക്കി നൽകാതിരിക്കുന്നത്.

വ്യവസായ സൗഹൃദ സംസ്ഥാനമെന്നാണ് സർക്കാർ അടിക്കടി കേരളത്തെ വിശേഷിപ്പിക്കാറുള്ളത്. എല്ലാം  വെറും വാക്കാണെന്ന് പറയുകയാണ് തൃശൂർ കണ്ടാണശ്ശേരി സ്വദേശി സജീഷ്. രണ്ടുവർഷം മുമ്പാണ് സജീഷും ഭാര്യ തുളസിയും ചേർന്ന് ചായക്കട ആരംഭിക്കുന്നത്. വ്യത്യസ്തതരം കഥകൾ പറയുന്ന അലങ്കാരങ്ങളും പുസ്തക വായനയ്ക്ക് ആർട്ട് ലൈബ്രറി അടക്കം സജ്ജീകരിച്ച കട സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ  വൈറൽ ആയിരുന്നു..

18 തരം പ്രകൃതിദത്തമായ ചായകൾ, ചെമ്പരത്തി, തുളസി, പുതിന തുടങ്ങിയവയെല്ലാം അപ്പപ്പോൾ ചെടിയിൽ നിന്ന് പറിച്ചെടുത്ത്  ചായയാക്കും. ഒപ്പം ഇഞ്ചിക്കട്ടനും മസാല ചായയും തുടങ്ങി നിരവധി വെറൈറ്റികൾ. എന്നാൽ ഇക്കുറി ചായക്കടയുടെ ലൈസൻസ് പുതുക്കാൻ പഞ്ചായത്തിന് സമീപിച്ചതോടെയാണ് സജീഷിന്റെ ദുരിതം ആരംഭിക്കുന്നത്.

വീടിനു മുകളിൽ ഷീറ്റ് മേഞ്ഞ ഭാഗത്ത് വെച്ച്  ആളുകൾക്ക് ചായ കൊടുത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. പഞ്ചായത്ത് അധികൃതരെത്തി ഈ ഭാഗം  പൊളിച്ചു മാറ്റണമെന്ന് നിർദ്ദേശം നൽകി. അതോടെ  അത് പൊളിച്ചു നീക്കി. എന്നാൽ പൊളിച്ചു നീക്കിയ സ്ഥലം പോലും അധികൃതർ  സന്ദർശിക്കാതെ ചായക്കടയുടെ ലൈസൻസ് നിഷേധിക്കുകയാണെന്ന് സജീഷ് പറയുന്നു..

ഒരു പരിശോധനയും നടത്താതെ ലൈസൻസ് നിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്നാണ് സജീഷിന്റെ വാദം. വീടിനോട് ചേർന്ന് പ്രത്യേക കെട്ടിട നമ്പറിലാണ് ചായക്കട പ്രവർത്തിച്ചിരുന്നത്. വീട് സജീഷിന്റെ പിതാവിന്റെ  പേരിലും ആണ്. അങ്ങനെയിരിക്കെ എന്തു മാനദണ്ഡത്തിലാണ് കടയ്ക്ക്  ലൈസൻസ് നിഷേധിച്ചതെന്നും  കുടുംബം ചോദിക്കുന്നു.

സജീഷും ഭാര്യയും  മകനും ഉൾപ്പെടെ അഞ്ചു അഞ്ചു വയറുകൾ കഴിഞ്ഞിരുന്നത് ചായക്കടയിലെ വരുമാനം കൊണ്ടായിരുന്നു . കടയ്ക്ക് ലൈസൻസ് നിഷേധിച്ചതോടെ ഇനി എന്തുചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ് ഈ കുടുംബം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories