Share this Article
image
തോട്ടിയിൽ ഘടിപ്പിച്ച കത്തി വീണു; ചക്കപറിക്കുന്നതിനിടെ പ്ലാവിൽനിന്ന് വീണ് യുവാവ് മരിച്ചു
വെബ് ടീം
posted on 12-04-2024
1 min read
man-died-after-fell-down-from-jackfruit-tree

കോഴിക്കോട്: ചക്ക പറിക്കുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലാണ് സംഭവം. കൊടുവള്ളി ഒതയോത്ത് കണക്കനാംകുന്നുമ്മൽ സി.വി. ബഷീർ (39) ആണ് മരിച്ചത്.

പ്ലാവിൽ കയറിയ ശേഷം തോട്ടി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ തോട്ടിയിൽ ഘടിപ്പിച്ച കത്തി ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതോടെ നില തെറ്റിയ ബഷീർ താഴേക്ക് വീണു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories