Share this Article
വീണ്ടും അലമ്പായി മാവവീയം വീഥി; യുവാവിന് വെട്ടേറ്റു
A young man was hacked on Manaviyam road in Thiruvananthapuram

തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ യുവാവിന് വെട്ടേറ്റു. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. ചെമ്പഴന്തി ധനു കൃഷ്ണക്ക് ആണ് വെട്ടേറ്റു. കഴുത്തിന് സാരമായി പരിക്കേറ്റ ധനുകൃഷ്ണയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇയാളെ ആക്രമിച്ച ഷെമീർ എന്ന യുവാവും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയും  മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിലാണ്. റീൽസ് എടുക്കുന്നതിനിടെയിലെ തർക്കത്തെത്തുടർന്ന് പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories