തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. എട്ട് ഘടകക്ഷേത്രങ്ങളിലും പ്രധാന ക്ഷേത്രങ്ങള്‍ ആയ തിരുവമ്പാടിയിലും, പാറമേക്കാവിലും പൂരം കോടിയേറ്റ് നടക്കും . രാവിലെ ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. തുടര്‍ന്ന് 11.30നും 11.45നും ഇടയില്‍ തിരുവമ്പാടിയിലും,12നും 12.15നും ഇടയില്‍ പാറമേക്കാവിലും പൂരം കൊടിയേറ്റ് നടക്കും. ഏറ്റവും ഒടുവില്‍ വൈകിട്ട് 8 മണിയോടെ നെയ്തലക്കാവ് ക്ഷേത്രത്തിലാണ് കൊടിയേറ്റ് നടക്കും. ഇതോടെ തൃശ്ശൂര്‍ പൂരാവേശത്തിലേക്ക് പൂര്‍ണമായും കടക്കും. ഏപ്രില്‍ 19നാണ് വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം.