Share this Article
Union Budget
തിപ്പിലശ്ശേരി കോടതിപ്പടിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; 2 പേര്‍ക്ക് പരിക്കേറ്റു
A bike and a scooter collided on  Thippilassery; 2 people were injured

തൃശ്ശൂർ പെരുമ്പിലാവ് തിപ്പിലശ്ശേരി കോടതിപ്പടിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.  2 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ആയിരുന്നു അപകടം.

ഓട്ടുപാറ സ്വദേശി 48 വയസ്സുള്ള ശിവൻ കടങ്ങോട് സ്വദേശി  24 വയസ്സുള്ള അനസ് എന്നിവർക്കാണ് പരിക്കേറ്റത്.പെങ്ങാമുക്കിലെ ബന്ധുവീട്ടിൽ വന്ന് തിരിച്ചു പോയിരുന്ന ശിവൻ  സഞ്ചരിച്ച സ്കൂട്ടർ ആണ് അപകടത്തിൽ പെട്ടത്. ശിവൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറും എതിർ ദിശയിൽ വരികയായിരുന്ന അനസ് ഓടിച്ചിരുന്ന  ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ഇരുവരെയും നാട്ടുകാരുടെ നേതൃത്വത്തിൽ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories