Share this Article
പൂരാവേശത്തില്‍ തൃശ്ശൂര്‍; സാമ്പിള്‍ വെടിക്കെട്ട് ഇന്ന് രാത്രി 7.30ന്
Thrissur pooram ; Sample fireworks tonight at 7.30pm

പൂരാവേശത്തിൽ തൃശ്ശൂർ..സാമ്പിൾ വെടിക്കെട്ടിനായി  ഒരുങ്ങി നഗരം..ഇന്ന്  രാത്രി 7.30ന് ആദ്യം തിരുവമ്പാടിയും തുടർന്ന് പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തും..

തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി - പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാളാണ്. നൂറ്റാണ്ടുകൾ പിന്നിട്ട ചരിത്രത്തിൽ ആദ്യമായാണ് രണ്ടുവിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല ഒരാളിലേക്കെത്തുന്നത്.

മുണ്ടത്തിക്കോട് സ്വദേശി പി എം സതീശാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ടുചുമതല. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടുചുമതല ഇദ്ദേഹത്തിനായിരുന്നു. അതേസമയം നഗരം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്.

സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളിൽ പെസോയും പൊലീസും അനുവദിച്ച സ്ഥലങ്ങളിൽനിന്ന് വെടിക്കെട്ട് കാണാം.പഴയ നിലയമിട്ടുകൾ മുതൽ ബഹുവർണ അമിട്ടുകൾ, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം തുടങ്ങിയവയും വെടിക്കെട്ടിലുണ്ടാകും. 19നാണ് വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം.. 20ന് പുലർച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. പകൽപ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories