Share this Article
വണ്ടിപ്പെരിയാര്‍ മത്തായി മൊട്ടയില്‍ വീട്ടില്‍ കയറി യുവാവിനെ മര്‍ദ്ദിച്ച കേസില്‍ 2 പേർ കൂടി പിടിയിൽ
2 more people arrested in Vandiperiyar Mathai Mota in the case of entering the house and beating up the youth

ഇടുക്കി വണ്ടിപ്പെരിയാർ മത്തായി മൊട്ടയിൽ രാത്രി വീട്ടിൽ കയറി യുവാവിനെ മർദ്ദിച്ച കേസിൽ 2 പേരെ കൂടി വണ്ടിപ്പെരിയാർ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു.രാംരാജ് കൃഷ്ണകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 4 പേർ ഉൾപ്പെട്ടിരുന്ന കേസിൽ ഒളിവിലായിരുന്ന 2 പ്രതികളാണ് അറസ്റ്റിലായത്

കഴിഞ്ഞ മാർച്ച് മാസം പന്ത്രണ്ടാം തീയതി രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് വണ്ടിപ്പെരിയാർ മത്തായി മൊട്ട 59പുതുവലിൽ താമസക്കാരൻ ആയ രാജശേഖരനെ ഒരു സംഘം ആളുകൾ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. 

കമ്പി വടിയും ബിയർ കുപ്പിയും ഉപയോഗിച്ച് ആക്രമിച്ച രാജശേഖരനെ ഗുരുതരപരിക്കുകളോട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വണ്ടിപ്പെരിയാർ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിൽ രാജശേഖരനെ ആക്രമിച്ചകേസിൽ നാലുപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഒളിവിലായിരുന്ന മഞ്ഞുമല സ്വദേശികളായ കൃഷ്ണകുമാർ (37) രാം രാജ് (38)എന്നിവരെയാണ്  ഇന്നലെ പിടികൂടിയത്.പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories