Share this Article
image
കാസര്‍ഗോഡ് മൂന്ന് പതിറ്റാണ്ടു മുമ്പുള്ള കേസില്‍ വാറണ്ട് പ്രതി അറസ്റ്റില്‍

Kasaragod warrant arrests accused in three-decade-old case

കാസര്‍ഗോട്ട്,മൂന്ന് പതിറ്റാണ്ടു മുമ്പുള്ള കേസില്‍ വാറണ്ട് പ്രതി അറസ്റ്റില്‍. വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കുണിയ ചരുമ്പയിലെ സി. എച് മുഹമ്മദ് ഷാഫിയെയാണ് ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തത്. വര്‍ഷങ്ങളായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.

1989ൽ തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശിയിൽ നിന്നും പാറപ്പള്ളിയിൽ വെച്ച് ഗൾഫിലേക്കുള്ള വിസ നൽകാമെന്ന് പറഞ്ഞ് 15000/രൂപ വാങ്ങിയതിനു ശേഷം  വിസയോ,പണമോ തിരികെ നൽകാതെ  വാഗ്ദാന ലംഘനം നടത്തിയെന്നാണ് കേസ്.കേസിന് പിന്നാലെ പ്രതി ഒളിവിൽ പോകുമായിരുന്നു.

കുണിയ ചരുമ്പയിലെ സി. എച് മുഹമ്മദ് ഷാഫിയെയാണ്  34 വർഷങ്ങൾക്ക് ശേഷം അറസ്റ്റു ചെയ്തത്.ഈ പോലീസിനെ വെട്ടിച്ച് ഇയാൾ കണ്ണൂർ കാസർകോട് ജില്ലകളിൽ മാറി മാറി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു.

നിരവധി തവണ പോലീസിന്റെ നീക്കം മണത്തറിഞ്ഞു ഒളിവിൽ പോയിട്ടുണ്ട്. ഹോസ്ദുർഗ് പോലീസ് ഇൻസ്‌പെക്ടർ എം. പി ആസാദ്,സബ് ഇൻസ്‌പെക്ടർ എം ടി പി സൈഫുദീൻ,  സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ. കുഞ്ഞബ്ദുല്ല,സിവിൽ പോലീസ് ഓഫീസർമാരായ  കെ.സംജിത്,എം.മനു എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories